വടകര: കസ്റ്റംസ്റോഡ്-പൂവാടന്‍ഗേറ്റ് തീരം കലാകായിക വേദി എസ്എസ്എല്‍സി ജേതാക്കളെ അനുമോദിച്ചു. തീരം രക്ഷാധികാരി പി.മഹമൂദ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം കൈമാറി.
തീരം പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്.കെ.പ്രദീപ്, ആശ പാണ്ടിപറമ്പത്ത്, വി.മുസ്തഫ, എ.കെ.സചീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സി.എച്ച്.ജിനീഷ്കുമാര്‍ സ്വാഗതവും ട്രഷറര്‍ സി.കെ.രജില്‍ നന്ദിയും പറഞ്ഞു. ബഷീര്‍ പൊന്മണിച്ചി, നാണു ചട്ടുവക്കണ്ടിയില്, ആര്.കെ.പ്രണവ്, ടി.കെ.അബ്ദുറഹ്മാന്, റഫീക്ക് ആവിക്കല്‍, വിനോദ് വരേമ്മല്, ടി.പി.മുസ്തഫ, ജിഷ അഞ്ചു കണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.