നാദാപുരം: നാദാപുരം പഞ്ചായത്തിലെ എം.ബി.ബി.എസ് ഉന്നത വിജയികളെ വീടുകളിലെത്തി അനുമോദിച്ച് നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി. നാദാപുരംഗ്രാമപഞ്ചായത്ത് മെമ്പർ കണേക്കൽ അബ്ബാസിന്റെ മകൾ ഹബീബ കണേക്കൽ, ആയാടത്തിൽ ഇസ്മായിലിന്റെ മകൾ റിൻസ ഇസ്മായിൽ,തട്ടാറത്ത് ബഷീറിൻ്റെ മകൾ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/12/clearve.jpeg?resize=600%2C553&ssl=1)
ഫാത്തിമത്ത് ശഹാന എന്നിവരെയാണ് അനുമോദിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. മുഹമ്മദലി മെമെൻറോ വിതരണം ചെയ്തു. വലിയാണ്ടി ഹമീദ്, എടത്തിൽ നിസാർ, എൻ.കെ. ജമാൽ ഹാജി , ഇ.കുഞ്ഞാലി, സി.കെ.നാസർ, പി.മുനീർ, ചിറക്കൽ റഹ്മത്തുള്ള, എ.കെ. സുബൈർ, കാവുങ്കൽ സൂപ്പി, നായർ കണ്ടി മെഹബൂബ്, സി. വി.കുഞ്ഞമ്മദ് ഹാജി , പറമ്പത്ത് അഷ്റഫ്, കുന്നത്ത്ജലീൽ,സിറാജ് ഇ.കെ, എ.കെ. ഷക്കീർ സംബന്ധിച്ചു.