മാഹി: സൗത്ത് ഇന്ത്യ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ മാഹി ഫ്രഞ്ച് സ്കൂൾ വിദ്യാർഥികൾ ആയ അനുവിന്ദ് കെ, ദേവശ്രീ കെ എന്നിവർക്കും ഗെയ്ഡ് അധ്യാപികമാരായ സ്വപ്ന, വിജി എന്നിവർക്കും മാഹി ഫ്രഞ്ച് സ്കൂൾ പി ടി എ യുടെ സ്നേഹാദരം . ഹെഡ് മാസ്റ്റർ
ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് റഫീഖ് എസ് പി അധ്യക്ഷനായി.
ചിത്രകരൻ പാരിസ് മോഹനൻ ആശംസകൾ നേർന്നു. സ്നേഹാദരം ഏറ്റുവാങ്ങി അനുവിന്ദ്, ദേവശ്രീ , സ്വപ്ന, വിജി എന്നിവർ മറുമൊഴി നൽകി .ശാന്തി സ്വാഗതവും രേഖ നന്ദിയും പറഞ്ഞു.