വടകര:’എം യു എം 90 ബാച്ച്’ എന്ന കൂട്ടായ്മയിലെ അംഗങ്ങളിലെ എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു. എം യു എം വി എച്ച് എസ് എസ് സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പരിപാടി വടകര സർക്കിൾ ഇൻസ്പെക്ടർ സുമേഷ് ടി പി ഉദ്ഘാടനം ചെയ്തു. പ്രൊഫസർ സി കെ അബ്ദുൽ ഖാദർ വിജയികളായ വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ നടത്തി. ഗ്രൂപ്പ് അംഗം അനസ് അധ്യക്ഷൻ വഹിച്ചു. അഡ്മിൻ അബ്ദുൽ റഷീദ് സ്വാഗതം പറയുകയും കൂട്ടായ്മയുടെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. എം ഐ സഭ മാനേജർ എംപി അബ്ദുൽ കരീം പിടിഎ പ്രസിഡണ്ട് കെ ടി യൂനുസ് എന്നിവർ ആശംസകൾ അർപ്പിച്ചു.ഹക്കീം നന്ദി പറഞ്ഞു. എസ് എസ് എൽ സി,പ്ലസ് ടു, എൻ എം എം എസ്, അബാക്കസ്,എന്നീ നിലകളിലെ 16 ഓളം വിജയികൾക്ക് പ്രത്യേക മൊമെന്റോ നൽകി അനുമോദിച്ചു. ഇത്തവണ നൂറുമേനി വിളയിച്ചെടുത്ത കൂട്ടായ്മയുടെ പൂർവവിദ്യാലയമായ എം യു എം വി എച്ച് എസ്സ് സിനുള്ള പ്രത്യേക സ്നേഹപഹാരം വേദിയിൽ വച്ച് സർക്കിൾ ഇൻസ്പെക്ടർ സമ്മാനിച്ചു. കൂട്ടായ്മയിലെ ഒരു അംഗത്തിന് വേണ്ടി സ്വരൂപിച്ച ചികിത്സ സഹായ ഫണ്ട് ഗ്രൂപ്പ് മെമ്പർ ഫൈസൽ നസീമയ്ക്ക് കൈമാറി.പരിപാടിയിൽ ഗ്രൂപ്പ് മെമ്പർമാരായ നൗഷാദ്, അയ്യൂബ്,കബീർ,സലാം, റെജില സെറീന എന്നിവർ പങ്കെടുത്തു.