വടകര: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ
‘ദിശ – 2024’ സംഘടിപ്പിച്ചു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും മോട്ടിവേഷൻ ക്ലാസും പരിപാടിയുടെ ഭാഗമായി നടന്നു. കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ സി.മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ എൻ
എം ഹയർ സെക്കണ്ടറി സ്കൂൾ റിട്ട.പ്രിൻസിപ്പാൾ ടി.സി.സത്യനാഥൻ മോട്ടിവേഷൻ ക്ലാസ് എടുത്തു. ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുഞ്ചൻ സ്മാരക ലൈബ്രറിക്ക് ഡയലോഗ് സെൻറർ – കേരള നൽകുന്ന 10000 രൂപയുടെ പുസ്തകങ്ങൾ
ലൈബ്രറി ഭരണ സമിതി അംഗം സൈദ് കുറുന്തോടി ഏറ്റുവാങ്ങി. പി.ഇസ്മായിൽ ചില്ല അനുമോദന പ്രഭാഷണം നടത്തി. ആരിഫ്, നിഷാദ് .ടി , ഷരീഫ് എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി ടി.പി.രാജീവൻ സ്വാഗതവും ജയലത ഒതയോത്ത് നന്ദിയും പറഞ്ഞു.