കണ്ണൂക്കര: വായന പക്ഷാചരണം-2024 ന്റെ ഭാഗമായി കണ്ണൂക്കര ഔവ്വര്‍ ആര്‍ട്സ് സ്പോര്‍ട്സ് & ഗ്രന്ഥാലയം നേതൃത്വത്തില്‍ വിവിധ പരീക്ഷാവിജയികളെ അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, എന്‍എംഎംഎസ്, എല്‍എസ്എസ്, യുഎസ്എസ് വിജയികളെയാണ് അനുമോദിച്ചത്. പരിപാടി ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മൊമന്റോ വിതരണവും നടത്തി.
ഗ്രന്ഥാലയം പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി എഐ സാങ്കേതികവിദ്യയെ കുറിച്ചു സംവാദം സംഘടിപ്പിച്ചു. ഡോ. ആര്.കെ.സുനില്‍കുമാര്‍ (ഡയരക്ടര്‍ സെന്റര്‍ ഫോര്‍ ക്വാണ്ടം കമ്പ്യൂട്ടിങ്ങ്) സംവാദം നയിച്ചു. എം.പി.പത്മനാഭന് ആശംസകള്‍ നേര്‍ന്ന പരിപാടിയില്‍ പ്രവീണ്‍ കുമാര്‍ സ്വഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.