വടകര: ചോറോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വികസന സമിതി പൊതു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെ അനുമോദിക്കുകയും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 തൊഴിൽ ദിനം നേടിയ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. ചോറോട്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/mj-higher-secondary.jpg?resize=377%2C567&ssl=1)
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി ലിസി അധ്യക്ഷത വഹിച്ചു. വടകര സബ് ഇൻസ്പെക്ടർ സുനിൽകുമാർ മുഖ്യാതിഥിയായി. ബ്ലോക്ക് മെമ്പർ ഗീത മോഹൻ തൊഴിലാളികളെ ആദരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ അഷിജ യെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
അനുമോദിച്ചു. വിനോദൻവി, ശശി ടി വി, ഹമീദ് കുന്നുമ്മൽ, മൊയ്തു മണിക്കോത്ത്, സി എം രജി, ശശി കെ പി, ചന്ദ്രൻ ടി എം, സുരേന്ദ്രൻ, റീന പി കെ, രേണുക, എന്നിവർ സംസാരിച്ചു.