നാദാപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ കമ്മിറ്റിയുടെയും ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി നാദാപുരത്തിന്റെയും നാദാപുരം പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി നാദാപുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് യോഗ പരിശീലനം നടത്തി. നാദാപുരം സബ് ഇന്‍സ്പെക്ടര്‍ പ്രകാശന് ഉദ്ഘാടനം ചെയ്തു. ഡോ. ദേവി മഞ്ജുള ക്ലാസ് കൈകാര്യം ചെയ്തു. ഡോ. മുംതാസ്, ഡോ.അതുല്‍ എ.ജി, ഡോ. അര്‍ഷാദ് വി.പി എന്നിവര്‍ സംസാരിച്ചു.