കല്ലാച്ചി: കല്ലാച്ചി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ സി പരീക്ഷ വിജയിച്ച വിദ്യാർഥി കൾക്കും രക്ഷിതാക്കൾക്കുമായി കരിയർ പ്ലാനിങ്ങിനെ കുറിച്ചും ഏകജാലക അപേക്ഷയെ കുറിച്ചും ശിൽപശാല
സംഘടിപ്പിച്ചു.പ്രിൻസിപ്പാൾ ശ്രീഷ ഒ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡ് ഡോ. ടി.പി സജിത്ത് കുമാർ ക്ലാസുകളെടുത്തു. ഹെഡ്മിസ്ട്രസ് ബിന്ദു ടി ആർ, സുരേന്ദ്രൻ കെ കെ,സുരേഷ് എ.പി എന്നിവർ സംസാരിച്ചു. കരിയർ ക്ലബ് അംഗം ദേവനന്ദ ജെ.കെ സ്വാഗതവും ആർഷ്യ രാജീവ് നന്ദിയും പറഞ്ഞു.