വടകര: ഏറാമല ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ മഴക്കാല പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക ഉദ്ഘാടനം ചെയ്തു. കെ.ടി.കെ സുബൈർ അധ്യക്ഷനായി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗൺ ശുചീകരണം, വാർഡ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
ശുചീകരണം, പൊതു സ്ഥാപനങ്ങൾ , സ്കൂളുകൾ ശുചീകരണം, കിണറുകൾ ക്ലോറിനേഷൻ നടത്തൽ, വെള്ള കെട്ടുകൾ ഒഴിവാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. മഴക്കാല പൂർവ്വ രോഗങ്ങളെ കുറിച്ച് ബോധവൽക്കരണവും, പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളും ഏറാമല ഗ്രാമപഞ്ചായത്ത് ആയുർവേദ മെഡിക്കൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/mj-higher-secondary.jpg?resize=377%2C567&ssl=1)
ഓഫീസർ ഡോ: സജിത്ത് വി.പി വിശദീകരിച്ചു. ഡോ: രഞ്ജുഷ സി മരുതോങ്കര ഡിസ്പെൻസറി , ഫാർമസിസ്റ്റ് വിജയസൂര്യ, അറ്റന്റർ സുബൈർ, ആശാവർക്കർമാരായ ജാനകി സി.കെ, ബേബി കോവുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.