വടകര: ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് കമ്പനി കമ്പനി 23-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്താകമാനം രക്തദാനം ചെയ്യുന്നതിൻ്റെ ഭാഗമായി വടകര ബ്രാഞ്ച് വടകര സഹകരണ ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. ബ്രാഞ്ച് മാനേജർ
മനോജ്കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ആശുപത്രി പ്രസിഡന്റ് ആർ ഗോപാലൻ, സെക്രട്ടറി നിയാസ്, ഡോ. എം വി ഹരിദാസ് എന്നിവർ ആശംസ നേർന്നു.