വടകര: കോണ്‍ഗ്രസ് നേതാവ് ടി.കേളുവിന് വടകര പൗരാവലിയുടെ അനുശോചനം. സര്‍വകക്ഷി നേതൃത്വത്തില്‍ മൗന ജാഥയും അനുശോചനയോഗവും നടത്തി. കെ.കെ.രമ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, ഐ.മൂസ, ഇ. നാരായണന് നായര്‍, കെ. ശ്രീധരന്, പുറന്തോടത്ത് സുകുമാരന്‍, എന്‍.പി.അബ്ദുള്ള ഹാജി, ആര്.സത്യന്, കോട്ടയില്‍ രാധാകൃഷ്ണന്, എടയത്ത് ശ്രീധരന്, എ.വി.ഗണേശന്, പി.സജീവ് കുമാര്‍, വി.ഗോപാലന്, സതീശന് കുരിയാടി, ലതിക ശ്രീനിവാസന്, പി.സത്യനാഥന്, കൂടാളി അശോകന്, പറമ്പത്ത് പ്രഭാകരന്, വി.കെ.പ്രേമന് എന്നിവര്‍ സംസാരിച്ചു. നല്ലാടത്ത് രാഘവന് അനുശോചന പ്രമേയം അവതരിപ്പിച്ചു.