വില്യാപ്പള്ളി: കാര്‍ത്തികപ്പള്ളി പൊന്മേരി പ്രദേശത്തെ കലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ കെ.വി.കൃഷ്ണന്റെ നിര്യാണത്തില്‍ നമ്മള് റെസിഡന്‍സ് അസോസിയേഷന് അനുശോചിച്ചു. പ്രദേശത്തെ പുരോഗതിയോടൊപ്പം മതേതര കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിലും മുഖ്യ പങ്കു വഹിച്ച വ്യക്തിയായിരുന്നു കെ.വി.കൃഷ്ണനെന്ന് അനുശോചന യോഗത്തിലെ പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.
അസോസിയേഷന് ജനറല്‍ സെക്രട്ടറി കാപ്പുംകര ശ്രീജിത്ത്, ജോയിന്‍ സെക്രട്ടറി ജിനചന്ദ്രന്, വൈസ് പ്രസിഡന്റ് കെ ഇ സത്യന്, നിര്‍വ്വാഹകസമിതി അംഗങ്ങളായ ടി ഇ സുമേഷ് ബാബു, കെ ഇ ഹരിദാസന്, കെ കെ അജയന്, ടിവി സജിന്‍, മുഴിക്കല്‍ പ്രദീപന് തുടങ്ങിയവര്‍ സംസാരിച്ചു.
പൊന്മേരി പ്രദേശത്തെ സാമൂഹിക സാംസ്കാരിക മേഖലയിലെ വേറിട്ട വ്യക്തിത്വമായ പൂക്കണ്ടി നാണുവിന്റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.