വടകര: കടത്തനാട്ടിലെ മുതിര്‍ന്ന കോലധാരിയും തോറ്റം പാട്ടിന്റെ കുലപതിയുമായ മുടപ്പിലാവില്‍ കക്കുഴി പറമ്പത്ത് ചെറിയേക്കന്റെ നിര്യാണത്തില്‍ മുടപ്പിലാവില്‍ പുതിയെടത്തിടം ശ്രീ പരദേവതാ ക്ഷേത്രകമ്മിറ്റി അനുശോചിച്ചു. കടത്തനാടിലെ കാവുകളില്‍ തെയ്യത്തെ ഒരുക്കാനും തോറ്റം പാടാനും സജീവമായിരുന്ന ചെറിയേക്കന്റെ നിര്യാണം വലിയ നഷ്ടമാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. രക്ഷാധികാരി പത്മനാഭന്.എം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.പി.പ്രഭാകരന്, സെക്രട്ടറി
പി.പി.മനോജന്, സൂരജ്.ഒ, രവീന്ദ്രന് ശിവപുരി, ഷിജിത്ത് എ.കെ.അമൃതരാജ്, കെ.ദിനേശ് കുമാര്‍.ഒ എന്നിവര്‍ സംസാരിച്ചു.