വടകര: വടകരയിലെ പൊതു പ്രവര്‍ത്തന മണ്ഡലത്തിലെ നിറസാന്നിധ്യവും വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റുമായിരുന്ന പി.ബാലന്റെ നിര്യാണത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അനുശോചിച്ചു
ടി ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.എച്ച്.സുഭാഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. രാമചന്ദ്രന് വരപ്രത്ത്, ഇ.ജി. ഗോപാലകൃഷ്ണന്, ടി.കെ.രാംദാസ്, കെ.ഷംസുദ്ദീന്, ടി.വി.വിനല്‍കുമാര്‍, അജിത്ത് പാലയാട്, ടി.വത്സലന്‍, പി.കെ.രാജന്, എന്‍.കെ.രവീന്ദ്രന്, കെ.പി.രതീശന് എന്നിവര്‍ സംസാരിച്ചു.