വടകര: ജനങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് പ്രാദേശിക ഭരണ കൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ഈ കടമ നിര്‍വ്വഹിക്കുന്നതില്‍ വടകര നഗരസഭ പൂര്‍ണ പരാജയമാണന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. യുഡിഎഫ്- ആര്‍എംപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വീടുകളില്‍ നിന്നും വര്‍ഷം രണ്ട് തവണ നികുതി വാങ്ങുന്നത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ വേണ്ടിയാണ്. ഓരോ വീട്ടില്‍ നിന്നും മാലിന്യം എടുക്കുന്നതിനും പണം കൊടുക്കണം. ഇപ്പോള്‍ ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാന്‍ വീട്ടുകാര്‍ അതിനും പണം ചിലവഴിക്കേണ്ട സാഹചര്യമാണുള്ളത്. വര്‍ഷവും നികുതിയിനത്തില്‍ വര്‍ധനവ് ഉണ്ടാക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് മാത്രമല്ല. വേനല്‍ കാലത്ത്
ഉപ്പ് വെള്ളം കൊണ്ട് പ്രയാസപ്പെടുന്ന ജനതയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനും നടപടി വേണം.
വടകരയിലെ ജനത കാലങ്ങളായി അനുഭവിക്കുന്ന ഈ പ്രശ്നം പരിഹരിക്കും വരെ ശക്തമായ സമര പരിപാടികളുടെ സൂചനയാണ് ഈ ധര്‍ണ.
എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എന്‍.പി. അബ്ദുള്ള ഹാജി, സതീശന് കുരിയാടി, പി.എസ്.രഞ്ജിത്ത് കുമാര്‍, എം.പി.അബ്ദുള്‍ കരീം, കൂടാളി അശോകന്, വി.കെ.അസീസ്, പുറന്തേടത്ത് സുകുമാര, റിജു.ആര്, വി.കെ.പ്രേമന്, രഞ്ജിത്ത് കണ്ണോത്ത്, വി.ഫൈസല്‍, പി.വി.ഹാഷിം, പി.കെ.സി. അഫ്സല് എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ ശ്രീജിന, പ്രേമകുമാരി ,ഫാഷിദ ,റജീന മന്‍സൂര്‍, പ്രേമകുമാരി, ഫൗസിയ, പാര്‍ട്ടി നേതാക്കളായ കെ.പി. സുബൈര്‍, സുധീഷ്, കമറുദ്ദീന് കുരിയാടി, കെ.പി.നജീബ്, പി.സഫയര്‍, നൗഷര്‍ കളിയത്ത്, അന്‍വര്‍ അപ്പൂസ് എന്നിവര്‍ നേതൃത്വം നല്കി.