കുന്നുമ്മൽ: കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ അമ്പലക്കുളങ്ങര -പനയൻ്റെ മുക്ക് റോഡിലെ ആലോ ള്ളതിൽ താഴെ, കുറ്റിയിൽ മുക്ക്, കോമത്ത് താഴെ റോഡ് എന്നിവിടങ്ങളിൽ കൂടി വെള്ള പൈപ്പ്ലൈൻ പൊട്ടി വെള്ളം പാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ ഒരു നടപടിയുമെടുത്തില്ലെന്ന് നാട്ടുകാരുടെ പരാതി. തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ പ്രസ്തുത പ്രശ്നംജല ജിവൻ പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision-kk.jpeg?resize=600%2C600&ssl=1)
ഒരു നടപടിയും ഉണ്ടായില്ലന്നാണ് നാട്ടുകാർ പറയുന്നത്. കനത്ത വേനലിൽ ജനം കുടിവെള്ളത്തിന് വേണ്ടി നേട്ടോട്ടമോടുമ്പോളാണ് ആഴ്ചകളോളം വെള്ളം ഇങ്ങനെ പാഴാകുന്നത്. കോമത്ത് താഴെ റോഡിലെ പൈപ്പ് പൊട്ടി വെള്ളം ഒലിച്ചിറങ്ങി തൊട്ട് താഴെയുള്ള തോട് നിറഞ്ഞ് കവിഞ്ഞത് കാണാം. വട്ടോളി സംസ്കൃതം റോഡിലെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
പടിക്കലക്കണ്ടിതാഴെ ഇത്തരത്തിൽ വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഇനിയെങ്കിലും ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രസ്തുത പ്രശനം പരിഹരിക്കാത്ത പക്ഷം പേരാമ്പ്ര ജലജിവൻ മിഷൻ ഓഫിസിന് മുമ്പിൽ സമരത്തിന് തയ്യാെറടുക്കുള്ള ഒരുക്കത്തിലാണ് കുടിവെള്ള സംരക്ഷണസമതി.
ആനന്ദൻ എലിയാറ