വില്യാപ്പള്ളി: മാഹി കനാലിന്റെ മൈക്കുളങ്ങര ഭാഗത്ത് ആളൊഴിഞ്ഞ പ്രദേശത്ത് കഴിഞ്ഞദിവസം രാത്രി പ്ലാസിക്കും മറ്റ് മാലിന്യങ്ങളും തള്ളിയതായി പരാതി. കനാലിന്റെ ഒരു ഭാഗത്ത് കൂടിയുള്ള റോഡിൻറെ ഒരു വശത്തായാണ് ലോറിയിൽ മാലിന്യം നിക്ഷേപിച്ചു
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-h.jpeg?resize=500%2C500&ssl=1)
കടന്നു കളഞ്ഞതായി പരാതി. രാഷ്ട്രീയ യുവജനതാദൾ പ്രവർത്തകൻ ജെസിൻ രാജ് പഞ്ചായത്തിലും മറ്റു അധികൃതർക്കും പരാതി നൽകിയിട്ടുണ്ട് അടിയന്തരമായി കുറ്റക്കാരെ കണ്ടെത്തുകയും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആർ വൈ ജെ ഡി മൈകുളങ്ങര താഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് എം ടി കെ സുധീഷ് ജെസിൻ രാജ് അഖിൽ കെ എം ഉല്ലാസ് ഷിബിൻ കുമാർ എന്നിവർ സംസാരിച്ചു.