വടകര: കോളജ് ഓഫ് എഞ്ചിനിയറിങ് വടകരയുടെ രജതജൂബിലി ആഘോഷത്തിനു വര്‍ണാഭമായ തുടക്കം. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്വടകര ടൗണ്‍ഹാളില്‍ സാഹിത്യകാരന് കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡന്റ് കെ.ശ്യാംസുന്ദര്‍ അധ്യക്ഷത വഹിച്ചു. ബിഒജി ചെയര്മാന് ഡോ.കെ.ജി ബാലകൃഷ്ണന് മുഖ്യാതിഥിയായി. ടി.നിതിന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ ഒ.എ.ജോസഫ് സ്വാഗതം പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പലിന് മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അശ്രഫ് ഉപഹാരങ്ങള്‍ സമര്‍പിച്ചു. ഡോ. എന്‍. കെ നാരായണന്, അഷറഫ് ചാലില്‍, സുരേഷ് ബാബു, പി സജിത്ത്, സെയ്ദ് ലക്ഷ്മി, ഡോ. സി. കെ സ്മിത, ടി ഷിബിന, പി. കെ ശശിധരന്, എന്‍ ഷഹനാസ്, എ. ടി സൂരജ്, പിടി സ്റ്റാനി എന്നിവര്‍ സംസാരിച്ചു.
നേരത്തെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കോളജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. തുടര്‍ന്ന് നിരവധി ഫ്ളോട്ടുകളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര എടോടി വഴി പഴയ സ്റ്റാന്റിലൂടെ ഉദ്ഘാടന നഗരിയായ ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നു. ഉദ്ഘാടന ചടങ്ങിനു തുടര്‍ച്ചയായി ഇഫ്താര്‍ വിരുന്നും ഏഴര മുതല്‍ ഒമ്പത് മണി വരെ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കോളജ് യൂനിയന്‍ സംഘടിപ്പിക്കുന്ന നാഷനല്‍ ലെവല്‍ ടെക്നിക്കല്‍ ഫെസ്റ്റിവല്‍ ക്വോസോ ലിബറം (സീസണ്-11) ഏപ്രില്‍ 16 മുതല്‍ 19 വരെ കോളജില്‍ നടക്കും. നാഷനല്‍ ടെക്നിക്കല്‍ കോണ്‍ഫറന്‍സ്, അലൂംനി മീറ്റ്, സയന്‍സ് കോണ്‍ക്ലെയ്വ്, ഇന്റര്‍ കോളജ് സ്പോര്‍ട്സ് മീറ്റ് എന്നീ വിവിധങ്ങളായ പരിപാടികള്‍ നടക്കും.