അരൂര്‍: നാല് ദിവസമായി തുടരുന്ന അരൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. തന്ത്രി തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ചടങ്ങുകകള്‍ക്ക് പുറമെ പാലിയേറ്റീവ് കാരുണ്യ പ്രവര്‍ത്തന ഉദ്ഘാടനവും നടന്നു. അക്ഷരശ്ലോകസദസ്, അന്നദാനം, കലാവിരുന്ന്, തായമ്പക എന്നിവയും ഉണ്ടായി. പുതുമന ശങ്കരന് നമ്പൂതിരിയുടെ തിടമ്പുനൃത്തത്തിന് ശേഷം അത്താഴ പൂജയോടെ സമാപിച്ചു. പരിപാടികളില്‍ ഭക്തജനങ്ങളുടെ നിറസാന്നിധ്യമുണ്ടായി.