നാദാപുരം റോഡ്: കാരക്കാട് എം.എൽ.പി.സ്കൂൾ നൂറ്റി ഇരുപതാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സമാപിച്ചു. വിദ്യാർഥികളുടെ ‘വർണ്ണ ചിറകുകൾ’ വ്യത്യസ്ത മാർന്ന പരിപാടികളോടെയാണ് ആഘോഷിച്ചത്. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത്
പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഷീന സി.പി സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ അഹമ്മദ് കൽപ്പക, ജനപ്രതിനിധികളായ ശശി കല ദിനേശ്, ബിന്ദു വള്ളിൽ, രമ്യ പി.എം, മനോജൻ പി, ആതിര രവീന്ദ്രൻ, സ്വാതി കെ.കെ.എന്നിവർ സംസാരിച്ചു.