കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മാണം മൂലം ദുരിതത്തിലായ പ്രദേശങ്ങള്‍ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. പന്തലായനി മേഖലയിലാണ് കടുത്ത പ്രശ്നം. യാത്രാ പ്രതിസന്ധി നേരിട്ടു മനസിലാക്കാനായിരുന്നു കളക്ടറുടെ സന്ദര്‍ശനം. കാട്ടുവയല്‍ റോഡില്‍ ബോക്സ് കള്‍വെര്‍ട്ട് സ്ഥാപിക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും കലക്ടര്‍ ഉറപ്പു നല്കി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, ഗതാഗത സംരക്ഷണ സമിതി ചെയര്മാന് പി.പ്രജിഷ, ജനറല്‍ കണ്‍വീനര്‍ പി.ചന്ദ്രശേഖരന്, പന്തലായനി ഹയര്‍ സെക്കന്ററി സ്കൂള്‍ ഹെഡ്മിസ്ട്രസ് സഫിയ, പി.ടി.എ പ്രസിഡന്റ് പി.എം. ബിജു, യു.കെ.ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.