കൊയിലാണ്ടി: കീഴരിയൂരില്‍ വന്‍ തീപിടിത്തം. വെളിച്ചെണ്ണ മില്‍ കത്തി നശിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പഞ്ചായത്ത് ഓഫീസിനു സമീപം പാലാഴി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള
പാലാഴി വെളിച്ചെണ്ണമില്ലാണ് കത്തിനശിച്ചത്. പേരാമ്പ്രയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും അഞ്ച് അഗ്നി രക്ഷായൂണിറ്റുകള് എത്തിയാണ് തീയണച്ചത്. 20 ലക്ഷം രൂപയുടെ വെളിച്ചെണ്ണയും കൊപ്രയും 30 ലക്ഷത്തോളം രൂപയുടെ മെഷിനറി ഉപകരണങ്ങളും പുര്‍ണമായും കത്തിനശിച്ചു ജെസിബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചാണ്
ആളിക്കത്തിയ തീ നിയന്ത്രണ വിധേയമാക്കിയത്. മില്ലില്‍ കൂട്ടിയിട്ടിരുന്ന കൊപ്രചാക്കില് നിന്നാണ് തീ പിടിച്ചതാണെന്ന് പ്രാഥമിക നിഗമനം.
-സുധീര്‍ കൊരയങ്ങാട്