മൊകേരി: ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും കടക്കല്‍ കത്തി വെക്കുന്ന സമീപനമാണ് നരേന്ദ്ര മോദി സ്വീകരിക്കുന്നതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.എന്‍.ചന്ദ്രന് പറഞ്ഞു. മുന്‍ എംഎല്‍എ കെ.ടി.കണാരന്റെയും സിപിഐ നേതാവ് വി.പി.ഗംഗാധരന്റെയും ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണപൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.സന്തോഷ് അധ്യക്ഷനായി. പി.സുരേഷ് ബാബു, കെ.കെ.മോഹന്‍ദാസ്, വി.വി.പ്രഭാകരന്, റീന സുരേഷ് എന്നിവര്‍
സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന, പതാക ഉയര്‍ത്തല്‍ എന്നിവ നടന്നു.