മണിയൂര്‍: കാലാവസ്ഥ വ്യതിയാനം മാനവരാശിക്കും ജീവജാലങ്ങള്‍ക്കും ഭൂമിക്കും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായ ‘നെറ്റ് സീ റോ കാര്‍ബണ്‍ കേരളം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ‘കാലാവസ്ഥ മാറ്റം: നമുക്ക് എന്ത് ചെയ്യാം’ എന്ന വിഷയത്തില്‍ മണിയൂര്‍ ഗ്രാമ പഞ്ചായത്ത് ജനകീയ സെമിനാര്‍ സംഘടിപ്പിച്ചു.
മണിയൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന സെമിനാറില്‍ മണിയൂര്‍ ഗ്രാമ പഞ്ചായത്ത് ജല ബജറ്റ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ കെ.വി.റീന പ്രകാശനം ചെയ്തു. ശലഭോദ്യാനം ഉദ്ഘാടനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അധ്യഷത വഹിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ ആമുഖ അവതരണം ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി.പ്രസാദ്, ജലം, ജൈവ വൈവിധ്യം, മണ്ണ് എന്ന വിഷയം ഡോ: സുമ വിഷ്ണുദാസും ഊര്‍ജസംരക്ഷണം വീട്ടിനകത്തും പുറത്തും എന്ന വിഷയം സി.ടി.അജിത്ത്കുമാറും ജനകീയ മാലിന്യ സംസ്കരണം എന്ന വിഷയം വി. മനോജ് കുമാറും നഗരസഭയും പ്രദേശിക ഇടപെടലുകളുടെ സാധ്യതകളും എന്ന വിഷയം പ്രൊ: ടി.പി.കുഞ്ഞിക്കണ്ണനും അവതരിപ്പിച്ചു. മാലിന്യമുക്ത നവകേരളം ജില്ലാ
കോഡിനേറ്റര്‍ മണലില്‍ മോഹനന് മോഡറേറ്ററായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.കെ.സജിത്ത്കുമാര്‍ സ്വാഗതവും എ.ശശിധരന് നന്ദിയും പറ