വടകര: ദേശീയ ജനാധിപത്യ സഖ്യത്തോട് മല്‍സരിക്കുന്ന ഇന്ത്യാ സഖ്യം അവിശുദ്ധ സഖ്യമാണെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന് പറഞ്ഞു. ജനകീയ വിഷയത്തില്‍ ഒരു ബദല്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അന്ധമായ മോദി വിരോധമാത്രമാണ് അവരുടെ കൈമുതലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് പുറത്ത് സഖ്യമായി മല്‍സരിക്കുന്ന സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്തും സഖ്യമായി മല്‍സരിക്കാന്‍ തയ്യാറാവണം-സി.കെ.പത്മനാഭന് പറഞ്ഞു. വടകര ലോകസഭ മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്വന്ഷന് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകസഭാതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷം പരാജയം സമ്മതിച്ചിരിക്കുകയാണെന്ന് സി.കെ.പത്മനാഭന് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ പരമ്പരാഗത മണ്ഡലം ഉപേക്ഷിച്ച് മറ്റ് മണ്ഡലങ്ങളിലേക്ക് പാലായനം ചെയ്യുന്നത് അവരുടെ പരാജയം സമ്മതിക്കലാണ്. നൂറ് വര്‍ഷം കൊണ്ട് രാജ്യത്ത് നടപ്പിലാക്കേണ്ട വികസനവിപ്ലവമാണ് പത്ത് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. അതിന്റെ ഉള്ളടക്കം തിരിച്ചറിയാന്‍ മോദി വിരുദ്ധര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സി.കെ.പത്മനാഭന് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പുതുചരിത്രം രചിക്കുമെന്നും രാമ മന്ത്രവും കൃഷ്ണ തന്ത്രവുമാണ് തെരഞ്ഞെടുപ്പില്‍ ബിജെപി പ്രയോഗിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നേരത്തെ പുതിയ സ്റ്റാന്റില്‍ നിന്ന് ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോ നഗരം ചുറ്റി ടൗണ്‍ ഹാളില്‍ സമാപിച്ചു. കണ്‍വന്‍ഷനില്‍ കെ.പി.ശ്രീശന് അധ്യക്ഷത വഹിച്ചു. പത്മജ വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന്, വി കെ സജീവന്, പി രഘുനാഥ്, എം പി രാജന്, എന്‍ ഹരിദാസ് എം മോഹനന്, ബാബു പൂതംപറ, സന്തോഷ് കാളിയത്ത്, രാജന് ചൈത്രം, കുമാരന്, കെ.രാഘവന്, രാമദാസ് മണലേരി, ടി കെ പ്രഭാകരന്, പി പി മുരളി, സത്യപ്രകാശ്, എം പി സുമേഷ്, പൈലി വിധ്യാര്‍, സി പി സംഗിത, വി കെ ജയന്, വി സത്യന്. വിജയബാബു, വിഷ്ണു, പത്മിനി, ഇ ‘മനിഷ്, ഇയേഷ്, ധനഞ്ജയന്, വിജയലക്ഷ്മി, ജൂബിന്‍ ബാലകൃഷ്ണന്, മധുപുഴയരികത്ത്, ഇ.പി.ബിജു, പി പി വ്യാസന്, അനിഷ് എം സി രജിത ദേവി, അജി കെ.ഇ, ഹരി മോഹന്‍, രത്നാകരന്, കെ ദിലിപ് എന്നിവര്‍ സംസാരിച്ചു.