നാദാപുരം: സിവില്‍ സര്‍വീസ് മേഖലയെ പരിചയപ്പെടുത്തി ടിഐഎം സിവില്‍ സര്‍വീസ് ഫൗണ്ടേഷന് അക്കാദമിയുടെ നേതൃത്വത്തില്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പ് തുടങ്ങി. ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികള്‍ക്ക് പ്രസംഗം, ഡിബേറ്റ് എന്നിവയില്‍ പരിശീലനം നല്കി. യോഗ, കായിക പരിശീലനം, ക്യാമ്പ് ഫയര്‍, ഗാനമേള എന്നിവയും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. ടിഐഎം പ്രസിഡന്റ് നരിക്കോളില്‍ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിസി ഇഖ്ബാല്‍, മുഹമ്മദ് ബംഗ്ലത്ത്. ടികെ റഫീഖ്, റഷീദ് കക്കാടന്‍, മണ്ടോടി ബഷീര്‍ മാസ്റ്റര്‍, എസ് ജെ സജീവ് കുമാര്‍, എ നസീര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് ഇ സിദ്ദീഖ് സ്വാഗതം പറഞ്ഞു. ജിയാസ് അഹമ്മദ്, അഷ്റഫ് മലയില്‍, നൗഫല്‍ പി. സി.ലിജിന വി.എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. ക്യാമ്പ് നാളെ (ഞായര്‍ ) സമാപിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും