വടകര: ആര്‍എംപിഐ നേതാവ് കെ.എസ്.ഹരിഹരന് കെ.കെ.ശൈലജ എംഎല്‍എക്കും സിനിമാ താരം മഞ്ജു വാര്യര്‍ക്കും എതിരായി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സിഐടിയു ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വടകരയില്‍ പ്രകടനവും തെരുവ് യോഗവും നടത്തി. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. യോഗത്തില്‍ ഏരിയ പ്രസിഡന്റ് വേണു കക്കട്ടില്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി സി സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് വി കെ വിനു എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പി കെ അശോകന്, ഒ വി ചന്ദ്രന്, കെ ടി
പ്രേമന്, കെ ബിന്ദു എന്നിവര്‍ നേതൃത്വം നല്കി.