കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡ് ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസണ്‍സ് ഫോറം ഫോര്‍ പീസ് & ജസ്റ്റിസ് വാഹന ജാഥ നടത്തി. മൂന്നുവര്‍ഷമായി പ്രസവവാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്. ഇത് ഗര്‍ഭിണികളെ സ്വകാര്യ ആശുപത്രികളിലെ ചെലവേറിയ ചികില്‍സയിലേക്ക് നിര്‍ബന്ധിതരാക്കുകയാണെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് പ്രസവചികില്‍സ പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാഥ.
എട്ട് പഞ്ചായത്തുകളിലായി നടത്തിയ വാഹന ജാഥ ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയില്‍ ഫോറം ചെയര്മാന് മൊയ്തു കണ്ണങ്കോടന്‍ ഉദ്ഘാടനം ചെയ്തു.
രണ്ട് ജനറല്‍ ഡോക്ടര്‍മാരെ പുതുതായി നിയമിച്ചത് തികച്ചും അപര്യാപ്തമാണെന്നും ഒമ്പത് ഡോക്ടര്‍മാരുടെ പോസ്റ്റ് ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും സംഘടന ഓര്‍മിപ്പിച്ചു. നിവേദനങ്ങള്‍ക്കൊന്നും ഫലമില്ലാതെ വരികയും ദിവസേന ആശുപത്രിയിലെത്തുന്ന രോഗികളുടെ ദുരിതം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിറ്റിസണ്‍സ് ഫോറം സമരപരിപാടികള്‍ തീരുമാനിച്ചത്.
ചങ്ങരോത്ത്, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, കുന്നുമ്മല്‍, വേളം, കുറ്റ്യാടി എന്നീ പഞ്ചായത്തുകളില്‍ ജാഥ പര്യടനം നടത്തി. സ്വീകരണകേന്ദ്രങ്ങളില്‍ സിറ്റിസണ്‍സ് ഫോറം ജനറല്‍ കണ്‍വീനര്‍ ടി.നാരായണന് വട്ടോളി, ആശുപത്രി സംരക്ഷണസമര സമിതി കണ്‍വീനര്‍ സി. കെ. കരുണാകരന്, പുലിയൂര് ശിവാനന്ദന്, ഡല്‍ഹി കേളപ്പന്, ഒ.കെ. റിയാസ്. അസീസ് കരിമ്പാലക്കണ്ടി, വണ്ണാന്‍കണ്ടി മൊയ്തു, സുബൈര്‍ പി, റഫീഖുദ്ദീന് പാലേരി എന്നിവര്‍ പ്രസംഗിച്ചു. ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു.