കുറ്റ്യാടി: പരിശോധിക്കാൻ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിനെതിരെ സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസ് യോഗം പ്രതിഷേധിച്ചു. വേനൽക്കാലരോഗങ്ങൾ കാരണം ആശുപത്രിയിലെത്തുന്ന രോഗികളെ പരിശോധിക്കാൻ പല ദിവസങ്ങളിലും ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്.ഈ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-de.jpeg?resize=567%2C567&ssl=1)
ദയനീയാവസ്ഥക്കെതിരെ സിറ്റിസൺസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ എട്ട് പഞ്ചായത്തുകളിൽ പ്രതിഷേധവാഹന ജാഥ നടത്തിയിട്ടും പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടായിട്ടില്ല എന്നും ഭാരവാഹികൾ പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്നും നിഷേധാത്മകനിലപാട് തുടരുന്ന പക്ഷം ബഹുജന സമരമല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ വർക്കിംഗ് ചെയർമാൻ മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി. നാരായണൻ വട്ടോളി, സി.കെ. കരുണാകരൻ, റഫീക്കുദ്ദീൻ പാലേരി, അഷറഫ് കൊല്ലാണ്ടി, ഗഫൂർമലോപ്പൊയിൽ, കെ.ബാബുരാജ്, സുബൈർ പി. പത്മനാഭൻ പാലേരി എന്നിവർ സംസാരിച്ചു.