നാദാപുരം: വിലങ്ങാട് കുഞ്ഞോം ചുരമില്ലാ ബദൽ റോഡ് നിർമ്മിതിക്കായ് ഉത്തരവാദപ്പെട്ടവർ അടിയന്തിരമായി ഇടപ്പെടണമെന്ന് വിലങ്ങാട് ചേർന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. വനപാതയ്ക്ക് അനുമതി ലഭിക്കും വരെ വിലങ്ങാട് സ്ഥിരം സമരപന്തൽ ഉയർത്തിയും മറ്റ് സമര മാർഗത്തിലൂടെ അധികൃതരുടെ കണ്ണ് തുറപ്പിച്ച് ആവശ്യം
നേടിയെടുക്കണമെന്ന് പഴശ്ശി വായനശാലയിൽ ചേർന്ന ജനകീയ കൂട്ടായ്മയിൽ അഭിപ്രായമുയർന്നു. ചെയർമാൻ അബലകണ്ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കൺവീനർ വിപിൻസ് മാത്യു അധ്യക്ഷത വഹിച്ചു. വിൽസൺ, എൻ.ആർ സുപ്പി, മരുതേരി അഷ്റഫ്, സഞ്ജയ് ബാവ, ജോർജ് ജോസ് എന്നിവർ സംസാരിച്ചു