ചോറോട്: സ്കൂൾ കലോത്സവങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രകടനങ്ങളുമായ് ചോറോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ചോറോട്കെ.ഏ.എം യു.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. സുന്ദരിക്ക് പൊട്ട് തൊടൽ, തൊപ്പി മാറ്റൽ, ലളിതഗാനം, മാപ്പിളപ്പാട്ട്, സിംഗിൾ ഡാർസ്, സംഗീത ശിൽപ്പം, എന്നിവ ഏറെ ശ്രദ്ധേയമായ പരിപാടികളായിരുന്നു.ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പെഴ്സൺ ശ്യാമള
പൂവ്വേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. മധുസൂദനൻ, ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ സി. നാരായണൻ, പഞ്ചായത്ത് അംഗങ്ങളായപുഷ്പ മഠത്തിൽ, പ്രസാദ് വിലങ്ങിൽ, മനീഷ് കുമാർ ടി.പി, പ്രിയങ്ക സി.പി, എന്നിവർ സംസാരിച്ചു. ഐ സി. ഡി.എസ് സൂപ്പർവൈസർ സീന പി.ടി.കെ സ്വാഗതവും ബഡ്സ് സ്കൂൾ ടീച്ചർ പ്രേമ കെ.എം നന്ദിയും പറഞ്ഞു. വൈകുന്നേരം നടന്ന സമാപന സമ്മേളനവും സമ്മാനദാനവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗിരിജ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ. എം. വിമല അധ്യക്ഷത വഹിച്ചു. ശ്യാമള പൂവ്വേരി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സജീവൻ ചോറോട് നന്ദിയും പറഞ്ഞു.