വടകര: ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര
ചലച്ചിത്രോത്സവം മാർച്ച് ഒന്ന് മുതല്‍ മൂന്ന് വരെ ചോമ്പാൽ ആത്മവിദ്യ സംഘം ഹാളിൽ (കെ ജി ജോർജ്ജ് നഗർ) പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്താൻ സ്വാഗതസംഘം കമ്മിറ്റി യോഗം തീരുമാനിച്ചു. മേളയില്‍ ദേശീയ-അന്തര്‍ദേശീയ ചലച്ചിത്ര മേളയിലെ പ്രധാന ചിത്രങ്ങളായ ഒലിവർ ട്വിസ്റ്റ്, ഓൾഡ് ഓക്ക്, 200 മീറ്റെഴ്സ് അടക്കമുള്ളവ പ്രദര്‍ശിപ്പിക്കും.ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ മേളയുടെ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-i.jpeg?resize=500%2C500&ssl=1)
മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക് ഓപ്പണ്‍ ഫോറം നാടകകൃത്ത് വി കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപനസമ്മേളനം കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് പ്രദര്‍ശനം. ചെയർമാൻ വി പി രാഘവൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി ബാബുരാജ്, അഡ്വ ഒ ദേവരാജൻ, വി പി മോഹൻദാസ്, പ്രദീപ് ചോമ്പാല, കെ കെ മനോജ്, വി പി പ്രകാശൻ, സോമൻ മാഹി, ടി ടി രാജൻ, ആർ കെ രാജൻ, അനീഷ് മടപ്പളളി, കെ പി വിജയൻ എന്നിവർ സംസാരിച്ചു.