അഴിയൂര്‍: ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ ചോമ്പാല്‍ ആത്മവിദ്യ സംഘം ഹാളില്‍ (കെ.ജി.ജോര്‍ജ് നഗര്‍) നടക്കും. അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ശ്രദ്ധേയമായ സിനിമകളുടെ പ്രദര്‍ശിപ്പിക്കും. ഓപ്പണ്‍ ഫോറം, സംവാദം എന്നിവ സംഘടിപ്പിക്കും. നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു.
വി പി രാഘവന് അധ്യക്ഷത വഹിച്ചു. അഡ്വ ഒ.ദേവരാജന്‍, വി.പി.മോഹന്‍ദാസ്, പ്രദീപ് ചോമ്പാല, കെ.മനോജ്, കെ.വി.രാജന്, കെ.പി.ഗോവിന്ദന്, വി.പി.സുരേന്ദ്രന്, കെ.പി.വിജയന്, വി.പി.പ്രകാശന്, സോമന് മാഹി, സി.ഷിമിത്ത്, എം.വി.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വി.പി.രാഘവന്(ചെയര്‍), പി.ബാബുരാജ് (ജന: കണ്), ടി.ടി.രാജന് (ഖജാ) എന്നിവരെ തെരഞ്ഞെടുത്തു.