മരുതോങ്കര: കള്ളാട് തേങ്ങാ കല്ലുമ്മല് കഴക പുര തറവാട് കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പാലോത്തുകുളങ്ങര ചിരുത അമ്മയുടെ ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമം കെ.പി. കുഞ്ഞന്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചിരുതാന്മയെ
എംഎല്‍എ പൊന്നാട അണിയിച്ചു. കിളിയില്‍ രവീന്ദ്രന് അധ്യക്ഷതവഹിച്ചു. പി.പി. കുഞ്ഞിരാമന്, പി.പി. രാജന്, പി.പി. നാണു, ഇ.വി.ശങ്കരന്, വി.കെ. മോഹന്‍ദാസ്, പി.കെ.സുരേന്ദ്രന്, പി.കെ.ഷൈജി, കെ.ബിജു, ടി.കെ.ബിനു എന്നിവര്‍ പ്രസംഗിച്ചു. മാന്ത്രികന് പി.പി നാണുവിന്റ മാജിക് ഷോവും അരങ്ങേറി.