വട്ടോളി: വായനാവാരാഘോഷത്തോടനുബന്ധിച്ച് വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കഥ പറയല്‍ മത്സരം ഹൃദ്യമായി. സ്കൂള്‍ മുറ്റത്ത് തങ്ങളുടെ ഇഷ്ടപ്പെട്ട കഥാകാരന്മാരുടെ ബാലകഥകള്‍ കുട്ടികള്‍ അവതരിപ്പിച്ചു. യുദ്ധങ്ങളില്‍ കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ഭക്ഷണത്തിനായി അലയുന്ന കുട്ടികളുടെയും കഥകള്‍ അവതരിപ്പിച്ചപ്പോള്‍ കഥ കേള്‍ക്കാനായി ഇരുന്നവര്‍ കൈയ്യടിച്ച് പ്രോല്‍സാഹനം നല്കി.
റിയ സജിത്ത്, ദേവപ്രിയ, ആന്‍ലിയ ദിനൂപ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വി.വിജയലക്ഷ്മി, അഭിരാം എലിയാറ, നിധിന് മുരളി, ശ്രീനിഥി, വൃന്ദ എന്നിവര്‍ മത്സരങ്ങള്‍ നിയന്തിച്ചു.