വടകര: കുരിക്കിലാട് യുപി സ്കൂളിലെ ഒന്നും രണ്ടും ക്ലാസ് വിദ്യാര്‍ഥികളുടെ രചനകള്‍ ചേര്‍ത്ത് തയ്യാറാക്കിയ സംയുക്ത ഡയറി ‘നിറവ്’ പ്രകാശിതമായി. കുഞ്ഞു കുറിപ്പുകളിലൂടെ ബാല്യത്തിന്റെ നിഷ്കളങ്കതയും നൈസര്‍ഗികതയും വാക്കുകളിലൂടെയും വരകളിലൂടെയും വര്‍ണവിസ്മയം വിടര്‍ത്തുകയാണ് കൊച്ചു കുട്ടികള്‍ ചെയ്തിരിക്കുന്നത്.
ചോമ്പാല എഇഒ സപ്ന ജൂലിയറ്റ് പ്രകാശനം നിര്‍വഹിച്ചു. കുട്ടികളുടെ അടിസ്ഥാന ഭാഷാശേഷിയും രചനാ ശേഷിയും വികസിപ്പിക്കുന്നതിനും പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സംയുക്ത ഡയറി എഴുത്തിലൂടെ സാധിക്കുമെന്ന് എഇഒ പറഞ്ഞു.
ചോറോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.നാരായണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ശശി നല്ലൂര് ഉപഹാര സമര്പണം നടത്തി. വി.കെ.സതീശന്, കെ.ആര്യ, പി.ടി.ജസ്ന, എസ്.സ്നിഗ്ദ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് എ.രാജേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.