വൈക്കിലശ്ശേരി തെരു: ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീസി.ഡി. എസ് നേതൃത്വത്തിൽ ബാലസഭകൾ ചേരുന്നു. പതിനൊന്നാം വാർഡ് ഹരിശ്രീ അങ്കണവാടിയിൽ ആരംഭിച്ച ബാലസഭ കേരള സ്റ്റേറ്റ് ബേസ്ബോൾ താരം കുമാരി സ്വാതി പ്രകാശ് ഉദ്ഘാടനം
ചെയ്തു. സി.ഡി. എസ്. മെമ്പർ ലീബപി.ടി.കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ, ജയശ്രീ കെ.എം. എന്നിവർ സംസാരിച്ചു. കുട്ടികൾക്കായ് ശുചിത്വ ക്ലാസുകൾ, ഗെയിമുകൾ, കണക്കിലെ കളികൾ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.