വടകര: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കുറുന്തോടി യു.പി.സ്കൂളും കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ‘അക്ഷര മധുരം’ പരിപാടി കുട്ടികൾക്ക് നവ്യാനുഭവമായി. പുസ്തക പ്രദർശനം, പാടിയും പറഞ്ഞും രസിക്കാം പഠിക്കാം, സ്കൂൾ വിദ്യാർഥികളുടെ ലൈബ്രറി സന്ദർശനം, സ്കൂൾ ലൈബ്രറിക്കൊരു പുസതക സമ്മാനപൊതി സമർപ്പണം തുടങ്ങിയവ അക്ഷര മധുരം പരിപാടിയുടെ ഭാഗമായി നടന്നു. മണിയൂർ
ഗ്രാമപഞ്ചായത്ത് മെമ്പർ എ.ശശിധരൻ മണിയൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഒ.പി. നിഖിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുസ്തക പ്രദർശനം അനുഷ ആശാരിക്കൽ ഉദ്ഘാടനം ചെയ്തു. തുഞ്ചൻ സ്മാരക ലൈബ്രറി സ്കൂൾ ലൈബ്രറിക്കു നൽകുന്ന പുസ്തക സമ്മാനപൊതി
ലൈബ്രറി സെക്രട്ടറി ടി.പി.രാജീവനിൽ നിന്നും മുൻപി.ടി.എ പ്രസിഡണ്ടും പൂർവ വിദ്യാർഥി സംഘടന കൺവീനറുമായ പി.സജിത്കുമാർ ഏറ്റുവാങ്ങി. കുറുന്തോടി യു.പി.സ്കൂളിൻ്റെ ഉപഹാരം ലൈബ്രറി ഭരണ സമിതി അംഗം സി.വി.ലിഷ ഏറ്റുവാങ്ങി.കെ.എം.കെ കൃഷ്ണൻ, ഗോകുൽ അജിതാലയം, സലീന സൈദ് എന്നിവർ പ്രസംഗിച്ചു.