നരിപ്പറ്റ: ചേലക്കാട് എൽ. പി സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി അംഗനവാടി കുട്ടികൾക്കും, കെ.ജി. വിദ്യാർഥികൾക്കുമായി കളറിങ് മത്സരം നടത്തി. നരിപ്പറ്റ പഞ്ചായത്ത് അംഗം സജിത സുധാകരൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് വി.കെ. സാജു,
ഹെഡ്മിസ്ട്രസ് ലിലി കോച്ചേരി, എസ്.ആർ.ജി. കൺവീനർ പ്രകാശൻ എലിയാറ എന്നിവർ സംസാരിച്ചു.