വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന് നാളെ (ശനി) രാവിലെ പത്തിന് പുറമേരിയില്‍ പ്രസംഗിക്കും. കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി പുറമേരിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി. വില്യാപ്പള്ളി, മണിയൂര്‍, ആയഞ്ചേരി, തിരുവള്ളൂര്‍ പഞ്ചായത്തുകളില്‍ നിന്നു പുറമേരിയിലേക്ക് പോവുന്ന ചെറിയ വാഹനങ്ങള്‍ കടമേരി റഹ്മാനിയ കോളജിനു മുന്നിലൂടെ വിലാതപുരം വഴി പുറമേരിക്ക് പോവണം. കുനിങ്ങാട് റോഡില്‍ പണി നടക്കുന്നതിനാലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം നടക്കുന്നതിനാലും കുനിങ്ങാട് റോഡിലൂടെ എല്‍ഡിഎഫ് പ്രവര്‍ത്തകരെയും കൊണ്ട് വാഹനങ്ങള്‍ പോവുന്നത് ഒഴിവാക്കണം. ഈ പഞ്ചായത്തുകളില്‍ നിന്നു വരുന്ന ബസുകള്‍ ഓര്‍ക്കാട്ടേരി വഴി പുറമേരി വാട്ടര്‍ ടാങ്കിനു സമീപം ആളെ ഇറക്കി അവിടെ തന്നെ പാര്‍ക്ക് ചെയ്യണം. നാദാപുരം വഴി വരുന്ന വാഹനങ്ങള്‍ ഹോമിയോ മുക്കില്‍ ആളെ ഇറക്കി ടൗണില്‍ പ്രവേശിക്കാതെ റോഡ്
സൈഡില്‍ ഗതാഗത പ്രശ്നങ്ങള്‍ ഇല്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യണം.