പുറമേരി: വടകര പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടിച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ 20 തിന് മുഖ്യമന്തി പിണറായി വിജയൻ പുറമേരിയിൽ എത്തുന്നു. രാവിലെ 10 മണിക്ക് നടക്കുന്ന ബഹുജന റാലി വിജയത്തിനു വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക
യോഗം ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആയാടത്തിൽ രവീന്ദ്രൻ, പി.സുരേഷ് ബാബു, ടി.കെ. രാഘവൻ, സമദ് നരിപ്പറ്റ, മഹേഷ് പയ്യട, പി.പി. മുകുന്ദൻ, കെ. കെ.ദിനേശൻ, ടി.പി. ഗോപാലൻ, കെ. ടി. കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു, കൂടത്താം കണ്ടി സുരേഷ്, കുനിയിൽ
രാഘവൻ, സി.എച്ച്.ഹമീദ്, തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ഭാരവാഹികൾ – കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ (രക്ഷാധികാരി) ഇ.കെ.വിജയൻ എം എൽ എ (ചെയർമാൻ) , ടി.പി. ഗോപാലൻ (കൺവീനർ), പി.പി.ചാത്തു (ഖജാൻജി)