വടകര: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന്റെ മുന്നോടിയായി ചെട്ട്യാത്ത് യുപി സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. വടകര പുതിയ ബസ്റ്റാൻഡ്, അരവിന്ദഘോഷ് റോഡ് എന്നിവിടങ്ങളിലായിരുന്നു 50 ഓളം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
വിദ്യാർഥികളുടെ ഫ്ലാഷ് മോബ് നടന്നത്. അമിത ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളും അത് ജനജീവിതത്തെ ബാധിക്കുന്നതും എങ്ങനെയെന്ന് വിദ്യാർഥികൾ ഫ്ലാഷ് മോബിലൂടെ ചൂണ്ടിക്കാട്ടി. സ്കൂളിലെ അധ്യാപികമാരായ അജന്യ , ദേവനന്ദ എന്നിവരുടെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/11/clear-vision-0.jpeg?resize=601%2C555&ssl=1)
നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ചടങ്ങിൽ പ്രധാനാധ്യാപിക അപർണ.ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുധീഷ് നന്ദിയും പറഞ്ഞു. സ്കൂളിലെ അധ്യാപകരായ ശരത്ത്, ആഷിം, ഉല്ലാസ്, നവാസ്, ശ്രുതി, അക്ഷയ്രാജ്, ശ്രീജ കെ കെ, ഗോകുൽ, സായൂജ്, ശ്രുതിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.