ചേരാപുരം: വായനാവാരാഘോഷത്തോടനുബന്ധിച്ച് ചേരാപുരം സൗത്ത് എം.എൽ.പി. സ്കൂളിൽ നടന്ന അധ്യാപരുടെ അന്താക്ഷരി മത്സരം സംഘടിപ്പിച്ചു. അക്ഷരങ്ങൾ കൂടിയിണക്കി കവിതകളും ഗാനങ്ങളുമായി മത്സരം കൊഴുത്തു. ഒഴിവ് സമയത്ത് നടത്തിയ
പരിപാടിക്ക് പ്രാധാനാധ്യാപിക ദേഷ്മ നേതൃത്വം നൽകി. സഹ അധ്യാപകരായ റാബിയ , ജാസ്മിന ,റയ്ഹാനത്ത്, നീതു , റംഷില, റിഷാന, സജിനി , റ നില, ഷമി എന്നിവർ അണിനിരന്നു. നിരവധി പരിപാടികളാണ് വായനാദിന വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ ഒരുക്കുന്നത്.