വടകര: വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഗ്രൂപ്പ് പൂവ് കൃഷിയുടെ പഞ്ചായത്ത് തല ഉദ്ഘടനം രാജീവൻ നീളിമാകൂൽ മലയിന്റെ ഗ്രാമ സംഘ കൃഷിയിടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ബിജുള
നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളി പൂളക്കണ്ടി അധ്യക്ഷത വഹിച്ചു. സുഭിഷ കെ ( ചെയർപേഴ്സൺ, സ്റ്റാന്റിംഗ് കമ്മിറ്റി ), മെമ്പർമാരായ വിദ്യാധരൻ എം. പി. നസീമ തട്ടാൻകുനി, കൃഷി ഓഫീസർ ഡോണ കരുപ്പാളി, കൃഷി അസിസ്റ്റന്റ് ജാരിസ് പി. കെ എന്നിവർ പങ്കെടുത്തു.