കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തില്‍ മാറ്റം. നേരത്തെ ഏപ്രില്‍ 15, 16, 17 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനം യഥാക്രമം 18, 19, 20 തിയതികളിലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. അതേസമയം, ഏപ്രില്‍ 18നു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നവര് അതേ തീയതിയില്‍ തന്നെ പങ്കെടുക്കേണ്ടതാണ്.
പോസ്റ്റല്‍ ബാലറ്റ്/ഇലക്ഷന് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായുള്ള അപേക്ഷകള്‍ ഇതുവരെ സമര്പിക്കാന് കഴിയാത്ത ജീവനക്കാര്‍ക്ക് ഫോറം 12 ലുള്ള അപേക്ഷകള്‍ തെരഞ്ഞെടുപ്പ് തീയതിക്ക് 7 ദിവസം മുമ്പ് വരെയും ഫോറം 12 എ-യിലുള്ള അപേക്ഷകള്‍ തെരഞ്ഞെടുപ്പ് തീയതിക്ക് നാലു ദിവസം മുമ്പ് വരെയും സമര്പിക്കാവുന്നതാണെന്നും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2374875.