വടകര: ഫീനിക്സ് കുരിക്കിലാടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി നടത്തിവരുന്ന ഏകദിന കലാസാഹിത്യ ക്യാമ്പ് ‘ചങ്ങായിക്കൂട്ടം 2024’ നടന്നു. പഠന ഭാരത്തിന്റെയും സൈബർ സ്വാധീനത്തിന്റെയും ഇടയിൽ കുട്ടികൾക്കിടയിലെ സ്നേഹവും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തിയ പരിപാടി സംസ്ഥാന
സ്കൂൾ കലോത്സവ ജേതാവ് യുക്ത അനിൽ ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന 60 ഓളം വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. എം സി പ്രമോദ്, കൈലാസ് ബി,സജീവൻ ചെമ്മരത്തൂർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. സെക്രട്ടറി സജീഷ് ഇ കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിഷിത എൻ പി അധ്യക്ഷയായി. ട്രഷറർ രമ്യ കെ പി നന്ദിയും പറഞ്ഞു.