കോട്ടപ്പള്ളി: അക്രമം നടത്തുന്നവരെ രക്ഷാപ്രവര്‍ത്തകരായി ചിത്രീകരിച്ചും കൊലപാതകികളെ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ഫണ്ട് അനുവദിച്ചും കേരള മുഖ്യമന്ത്രി അക്രമികള്‍ക്ക് ചൂട്ടുപിടിക്കുന്ന സ്പോണ്‍സറായി മാറിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. സാധാരണക്കാരന്റെ ആനുകൂല്യങ്ങള്‍ നല്‍കാതെ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. ടി.കെ.ബബിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരാവാഹികളായ വി പി ദുല്‍ഖിഫില്‍, ബവിത്ത് മലോല്‍, കോണ്‍ഗ്രസ് നേതാക്കളായ രാധാകൃഷ്ണന് കാവില്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, പി സി ഷീബ, ജി ശ്രീനാഥ്, ധനേഷ് വള്ളില്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, അജയ് കൃഷ്ണ ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു