കോഴിക്കോട്: സാമൂഹികാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളേയും കുതിപ്പുകളേയും പിറകോട്ടടിപ്പിക്കുന്ന ആസൂത്രിത ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുന്‍ തൊഴില്‍ മന്ത്രിയും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി.രാമകൃഷ്ണന് എംഎല്‍എ പറഞ്ഞു.
കോഴിക്കോട് കേന്ദ്രമായി ഫാര്‍മസിസ്റ്റുകള്‍ രൂപീകരിച്ച പ്രോഗ്രസീവ് ഫാര്‍മസിസ്റ്റ് ഫോറം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൊസൈറ്റി ജനറല്‍ സക്രട്ടറി എം.ജിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അംഗത്വ വിതരണം കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഒ.സി.നവീന്‍ ചന്ദും പാലിയേറ്റീവ്-സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.മുകുന്ദനും നിര്‍വഹിച്ചു.
ഫാര്‍മസി കൗണ്‍സില്‍ അംഗങ്ങളായ എം.ആര് അജിത്ത് കിഷോര്‍, വി.കെ സജില, കെ.ട.വി.രവീന്ദ്രന്, മുന്‍ ഫാര്‍മസി കൗണ്‍സില്‍ അംഗം സി.ബാലകൃഷണന്, ജയചന്ദ്രന് പൊന്മിളി, വിമല വിജയന് മലപ്പുറം, എ.അജിത്ത് കുമാര്‍ ആലപ്പുഴ, പി.ജെ.അന്‍സാരി, അബ്ബാസ് സുരക്ഷ പാലിയേറ്റീവ്, ബിജുലാല്‍ തിരുവനന്തപുരം, വിജയകുമാര്‍ ടി കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൊസൈറ്റി ട്രഷറര്‍ നവീന്‍ലാല്‍ പടിക്കുന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. . മഹമൂദ് മൂടാടി സ്വാഗതവും എസ്.ഡി.സലീഷ് കുമാര്‍ നന്ദിയും പറഞ്ഞു.