വടകര: കോവിഡ്കാലത്തേതടക്കം പിണറായി സർക്കാർ നടത്തിയ അഴിമതിക്കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒത്തുകളിക്കുകയാണെന്ന് കെ മുരളീധരൻ എം.പി. വടകര ബ്ലോക്ക് കോൺഗ്രസ്സ് നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാറിൻ്റെ ധൂർത്തും അഴിമതിയുമാണ് കേരളത്തെ ഈ പതനത്തിലെത്തിച്ചത്. കൊട്ടിഘോഷിച്ച് നടത്തുന്ന മുഖാമുഖത്തിലും എല്ലാ ചോദ്യങ്ങൾക്കും സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്ന ഒരൊറ്റ ഉത്തരമേ മുഖ്യമന്ത്രിക്ക് ഉള്ളൂ എങ്കിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
എന്തിന് ഈ പരിപാടി നടത്തുന്നു. സർക്കാർ ചിലവിൽ മുഖ്യമന്ത്രിരാഷ്ട്രീയ പ്രചരണം നടത്തുകയാണെന്നും മുരളിധരൻ ആരോപിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സതീശൻകുരിയാടി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.മെമ്പർ വി.എ. നാരായണൻ മുനീർ എരവത്ത്, അഡ്വ.കെ.രഘുനാഥ്. കാവിൽ രാധാകൃഷ്ണൻ, രവിമരത്തപ്പള്ളി’ ടി.കെ രതീശൻ എന്നിവർ സംസാരിച്ചു.